കുടുംബ വഴക്ക്; തിരുവല്ലയില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

Update: 2021-03-21 06:10 GMT

പത്തനംതിട്ട: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തിരുവല്ലം നെടുമ്പ്രം നാലാം വാര്‍ഡില്‍ തെക്കേവീട്ടില്‍ മാത്തുക്കുട്ടി(65), ഭാര്യ സാറാമ്മ(59) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

വഴക്കിനെത്തുടര്‍ന്ന് സാറാമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മാത്തുക്കുട്ടി തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സാറാമ്മ മരിച്ചു. തടയാന്‍ ശ്രമിച്ച മകള്‍ ലിജിക്കും പൊള്ളലേറ്റിട്ടുണ്ട്. പുലര്‍ച്ചെ മൂന്നോടെയാണ് വീടിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ മാത്തുക്കുട്ടിയെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags:    

Similar News