കോട്ടയം: കുടുംബ വഴക്കിനിടെ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു. ഏറ്റുമാനൂര്‍ മാടപ്പാട് സ്വദേശി മാധവന്‍ (79) ആണ് മരിച്ചത്. മര്‍ദ്ദിച്ച മകന്‍ ഗിരീഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ടാണ് സംഭവം. വഴക്കുണ്ടായപ്പോള്‍ മാധവനെ മകന്‍ ഗിരീഷ് മര്‍ദ്ദിക്കുകയും തള്ളി നിലത്തിടുകയായിരുന്നുവെന്നും പരാതിയുണ്ട്.
ഇത് കഴിഞ്ഞ ശേഷമാണ് മാധവന്‍ വീട്ടിനകത്ത് കുഴഞ്ഞ് വീണത്. മാധവനെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിനു പോലിസ് കേസെടുത്തു. മാധവന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടി കഴിഞ്ഞ ശേഷമാവും ഗിരീഷിനെതിരേ കുറ്റം ചുമത്തുകയെന്ന് ഡിവൈഎസ്പി അറിയിച്ചു.