ശബരിമല മണ്ഡലകാല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം
ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും ആ ഉദ്ദേശത്തോടെയാണ് വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയതെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: ശബരിമല മണ്ഡലകാല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും ആ ഉദ്ദേശത്തോടെയാണ് വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മാലയിട്ട് എത്തുന്ന എല്ലാവര്‍ക്കും ദര്‍ശന സൗകര്യമൊരുക്കും.
ഭക്തര്‍ക്ക് ദര്‍ശനം കിട്ടാതെ തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സര്‍ക്കാരുമായി ആലോചിച്ച് ഉറപ്പാക്കുമെന്നും പ്രശാന്ത് പറഞ്ഞു. അതേസമയം ശബരിമലയില്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി. രാവിലെ മൂന്ന് മുതല്‍ ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ 11 വരെയുമാണ് പുതിയ ദര്‍ശന സമയം.