കേന്ദ്രം ഭരിക്കുന്നത് വ്യവസായികളുടെ മാത്രം സര്‍ക്കാര്‍;അഗ്നിപഥ് പ്രക്ഷോഭ വേദിയില്‍ പ്രിയങ്ക

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ അഗ്‌നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടി വരുമെന്നു സച്ചിന്‍ പൈലറ്റ് പറഞ്ഞു

Update: 2022-06-19 08:57 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്കോ പാവങ്ങള്‍ക്കോ യുവജനങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല മറിച്ച് വലിയ വ്യവസായികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടത്തുന്ന സത്യഗ്രഹ സമരത്തില്‍ അഗ്നിപഥ് പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

അധികാരത്തില്‍ തുടരണം എന്ന ഒറ്റ കാര്യം മനസ്സില്‍വെച്ചാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നിങ്ങളുടെ വേദന മനസ്സിക്കുന്നു. ഈ രാജ്യം നിങ്ങളുടേതാണെന്ന് മറക്കരുത്. ഈ രാജ്യത്തിന്റെ വസ്തുക്കളെല്ലാം നിങ്ങളുടേതുമാണ്. അതിനാല്‍ നശിപ്പിക്കരുതെന്ന് അഗ്നിപഥ് പ്രക്ഷോഭകാരികളോട് പ്രിയങ്ക ഗാന്ധി അഭ്യര്‍ഥിച്ചു.

കേന്ദ്ര സര്‍ക്കാര്‍ അവരുടെ തീരുമാനങ്ങള്‍ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍, സൈനിക നയങ്ങള്‍ അങ്ങനെ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ അഗ്‌നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടി വരുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ്, കെസി വേണുഗോപാല്‍, ആധിര്‍ രഞ്ജന്‍ ചൗധരി, ജയറാം രമേശ്, അജയ് മാക്കന്ഡ എന്നിവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്.

Tags:    

Similar News