
വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം, പുനരധിവാസത്തിന്റെ കേരളാമോഡലെന്ന് റവന്യു മന്ത്രി കെ രാജന്‍. വീടുകളുടെ നിര്‍മാണം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ തന്നെ സമാനതകളില്ലാത്ത നിര്‍മാണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തനങ്ങളില്‍ ഒന്നിന്റെ പേരിലും കാലതാമസം ഉണ്ടാകില്ലെന്നും മുന്‍ഗണന പ്രകാരമുള്ള ഗുണഭോക്താക്കളുട പട്ടികയാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.് ''ഒരു ദുരിതബാധിതനും ഇനി കണ്ണീരണിഞ്ഞ് പോകേണ്ടി വരില്ലെന്ന ഉറപ്പാണ് നല്‍കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ള പരാതികളും പരിഗണിക്കും. പരാതികളോരോന്നും വ്യക്തമായി പരിശോധിച്ച് നടപടി ഉണ്ടാകും. എല്ലാവരും ഒരുമിച്ചുള്ള പദ്ധതിയാണ് മുണ്ടക്കൈയില്‍ വേണ്ടത്'' മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. വൈകുന്നേരം നാലുമണിക്ക് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ റവന്യൂ മന്ത്രി കെ.രാജന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, പ്രിയങ്കാ ഗാന്ധി എംപി, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മറ്റു മന്ത്രിമാര്‍ ,മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.