ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട വീട് ഇതാണ്

പച്ചപ്പു നിറഞ്ഞ ചെറിയ കുന്നിന്‍ ചെരുവില്‍ പണിതീര്‍ത്ത വീട്ടില്‍ ഇപ്പോള്‍ സ്ഥിരതാമസക്കാര്‍ ആരുമില്ല.

Update: 2020-12-19 01:37 GMT

എല്‌ഡേ: ഒരു വിദൂര ദ്വീപിലെ മനോഹരമായ കുന്നിന്‍ ചെരുവിലുള്ള വീടിന്റെ ചിത്രം അടുത്തിലെ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരുന്നു. ലോകത്തിലെ ഏകാന്തമായ വീട് എന്നും ഏകാന്തത ഇഷ്ടപ്പെടുന്നവരുടെ സ്വപ്ന വസതി എന്നുമുള്ള അടിക്കുറിപ്പോടെ പ്രചരിച്ച ഈ വീട് ആരുടേതാണ് എന്ന ചര്‍ച്ചയും സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായിട്ടുണ്ട്.




 


ഐസ്‌ലാന്‍ഡിന് തെക്ക് വിദൂര ദ്വീപായ എലിഡേയിലാണ് ഈ വീട് സ്ഥിതിചെയ്യുന്നതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 മുതല്‍ 18 വരെ ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ വെസ്റ്റ്മന്നൈജാറിന്റെ ഭാഗമാണ് ഈ ചെറിയ ദ്വീപ്. ഇന്ന്, ഈ ദ്വീപ് വിജനമാണ്, പക്ഷേ ഒരു കാലത്ത് അഞ്ച് കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഈ കുടുംബങ്ങളില്‍ അവസാനത്തേത് 1930 കളില്‍ ഉപേക്ഷിച്ചു, അതിനുശേഷം ദ്വീപില്‍ ജനവാസമില്ല. പച്ചപ്പു നിറഞ്ഞ ചെറിയ കുന്നിന്‍ ചെരുവില്‍ പണിതീര്‍ത്ത വീട്ടില്‍ ഇപ്പോള്‍ സ്ഥിരതാമസക്കാര്‍ ആരുമില്ല. ഒരു വിചിത്ര സ്വഭാവക്കാരനായ കോടീശ്വരനാണ് ഇത് നിര്‍മ്മിച്ചതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്‌ഡേ ഹണ്ടിംഗ് അസോസിയേഷനാണ് ഇപ്പോള്‍ വീടിന്റെ ഉടമസ്ഥര്‍. പഫിന്‍ എന്നയിനം കടല്‍പക്ഷികളെ വേട്ടയാടാന്‍ എത്തുന്നവര്‍ക്കുള്ള ഇടത്താവളമായി 1950 കളില്‍ നിര്‍മ്മിച്ചതാണ് ഈ വീട്.




Tags:    

Similar News