'പാര്‍ട്ടിക്ക് വഴിപ്പെടാത്തവര്‍ പുറത്ത്'; കെ റെയില്‍ വിഷയത്തില്‍ തരൂരിനെതിരേ നിലപാട് കടുപ്പിച്ച് കെ സുധാകരന്‍

Update: 2021-12-26 09:41 GMT

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെത്തള്ളിയ ശശി തരൂര്‍ എംപിക്കെതിരേ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാ നേതാക്കളും പാര്‍ട്ടിക്ക് വിധേയപ്പെടണമെന്നും പാര്‍ട്ടിയെ അനുസരിക്കാത്തവര്‍ പാര്‍ട്ടിലുണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യുഡിഎഫ് എംപിമാര്‍ ഒരുമിച്ച് ചേര്‍ന്ന് കെ റെയില്‍ വിഷയത്തില്‍ കേന്ദ്ര റെയില്‍മന്ത്രിക്ക് അയച്ച കത്തില്‍ ശശി തരൂര്‍ ഒപ്പുവച്ചിരുന്നില്ല. തന്റെ വിയോജിപ്പ് അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ഇതാണ് പാര്‍ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

താന്‍ കെ റെയിലിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നും അതിനുശേഷം മാത്രമേ നിലപാടെടുക്കാന്‍ കഴിയൂവെന്നുമായിരുന്നു തരൂര്‍ പറഞ്ഞത്. തരൂരിന്റെ പരസ്യ നിലപാടിനെതിരേ കെപിസിസി വിശദീകരണം ചോദിച്ചിരുന്നു.

അധികാരത്തിലിരിക്കുന്ന പാര്‍ട്ടി കൊണ്ടുവരുന്ന വികസന പ്രവര്‍ത്തനത്തെ കണ്ണടച്ച് ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്. അങ്ങനെ പറയുന്നതിന്റെ അര്‍ത്ഥം കെ റെയിലിനെ അംഗീകരിക്കുന്നുവെന്നല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗാര്‍ഡ്ഗില്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ മുന്‍ നിലപാടില്‍ തെറ്റുപറ്റിയന്നും സുധാകരന്‍ തുറന്നുപറഞ്ഞു. 


Tags:    

Similar News