നഷ്ടപ്പെടാനുള്ളവരാണ് നിവര്‍ന്നു നിന്ന് സംസാരിക്കാത്തതെന്ന് നസിറുദ്ദീന്‍ ഷാ

വര്‍ഷം തോറും മുംബൈയില്‍ നടക്കാറുള്ള ഏകാംഗ നാടക മത്സരമായ ലോക്‌സട്ട ലോകന്‍കിക മെഗ ഫൈനല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നസിറുദ്ദീന്‍ ഷാ.

Update: 2019-12-24 09:08 GMT

മുംബൈ: അനീതി നിറഞ്ഞ ഈ കാലത്ത് അധികാരത്തെ ചോദ്യം ചെയ്യാത്ത സെലിബ്രിറ്റികളെ കുറ്റപ്പെടുത്തി സിനിമാ-നാടക പ്രവര്‍ത്തകനായ നസിറുദ്ദീന്‍ ഷാ. രാജ്യത്തെ മനുഷ്യര്‍ ഭയം വിട്ട് പുറത്തുവരികയാണെന്നും എന്നിട്ടും സംസാരിക്കാതിരിക്കുന്നവര്‍ എന്തെങ്കിലും നഷ്ടപ്പെടാനുള്ളവരാണെന്നും അദ്ദേഹം തുറന്നടിച്ചു. വര്‍ഷം തോറും മുംബൈയില്‍ നടക്കാറുള്ള ഏകാംഗ നാടക മത്സരമായ ലോക്‌സട്ട ലോകന്‍കിക മെഗ ഫൈനല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നസിറുദ്ദീന്‍ ഷാ.

'കൂടുതല്‍ കൂടുതല്‍ പേര്‍ ഭയം വിട്ട് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനിയും കൂടുതല്‍ പേര്‍ ഭയം വിടുകയും സംസാരിക്കുകയും ചെയ്യും. എന്നിട്ടും സംസാരിക്കാത്തവര്‍ പലതും നഷ്ടപ്പെടാനുള്ളവരാണ്'' രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സമകാലിക സംഭവങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ഷാ.

അരങ്ങിനെ സംബന്ധിച്ച ദുരൂഹതകള്‍ തുടച്ചുനീക്കണമെന്ന് തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. ദൃശ്യ-നാട്യ രംഗം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകനും നടനും തമ്മിലുള്ള മറ മാച്ചുകളയേണ്ടതുണ്ട്.

മഹാത്മാഗാന്ധിയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ സംസാരം തുടങ്ങിയത്. നടി രോഹിണി ഹട്ടന്‍ഗഡി രാമചന്ദ്രഗുഹയുടെ ഗാന്ധിയെ കുറിച്ചുള്ള ലേഖനത്തില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിച്ചു.


Tags:    

Similar News