കര്‍ണാടകയിലേക്ക് തിരിച്ചുവരേണ്ടവരും പുറത്തുപോകേണ്ടവരും സേവാസിന്ധു വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി
ബംഗളൂരു: ലോക്ക് ഡൗണ്‍ മൂലം കര്‍ണാടകയില്‍ കുടുങ്ങിയവരും പുറത്തുനിന്ന് കര്‍ണാടകയിലേക്ക് തിരിച്ചുവരേണ്ടവരും സര്‍ക്കാരിന്റെ സേവാസിന്ധു വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കര്‍ണാടക വിദ്യാഭ്യാസമന്ത്രി എസ് സുരേഷ് അറിയിച്ചു.
''കര്‍ണാടകയിലേക്ക് തിരിച്ചുവരേണ്ടവരും പുറത്തുപോകേണ്ടവരും സംസ്ഥാന സര്‍ക്കാരിന്റെ സേവാസിന്ധു വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാരിന്റെ പക്കല്‍ നിന്നുള്ള എല്ലാ നിര്‍ദേശങ്ങളും ഇതുവഴി ലഭിക്കും''- മന്ത്രി പറഞ്ഞു.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 601 പേര്‍ക്ക് കൊവിഡ് രോഗം ബാധിച്ചിരുന്നു. അതില്‍ 271 പേരുടെ രോഗം ഭേദമായി. 25 പേര്‍ മരിച്ചു.