കൊണ്ടോട്ടിയില്‍ വന്‍ ലഹരി വേട്ട; 10 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

കോഴിക്കോട് സ്വദേശികളായ മൂന്നു പേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപോയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍ പോയില്‍ അബ്ദുള്‍ ജലീല്‍ (38) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

Update: 2021-09-21 14:19 GMT

കൊണ്ടോട്ടി: വില്‍പനക്കായി കാറില്‍ കടത്തികൊണ്ടു വന്ന 17 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്നു പേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപോയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍ പോയില്‍ അബ്ദുള്‍ ജലീല്‍ (38) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കൊണ്ടോട്ടി ടൗണില്‍ നിന്നാണ് 10 ലക്ഷത്തോളം വിലവരുന്ന കഞ്ചാവ് പിടികൂടിയത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി രൂപീകരിച്ച സംഘത്തിന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.

Tags:    

Similar News