കാണാതായവരെന്ന് സംശയിക്കുന്നവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ മണിപ്പൂര്‍-ആസാം അതിര്‍ത്തിയില്‍ കണ്ടെത്തി
മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന വാര്‍ത്ത ഇംഫാല്‍ താഴ്വരയില്‍ പരന്നതോടെ അഞ്ച് ജില്ലകളിലും സംഘര്‍ഷാവസ്ഥ ഉയര്‍ന്നു
ഗുവാഹത്തി: ജിരിബാം ജില്ലയില്‍ നിന്ന് കാണാതായ ആറ് പേരുടേതെന്ന് സംശയിക്കുന്നവരില്‍ മൂന്ന് മൃതദേഹങ്ങള്‍ മണിപ്പൂര്‍-ആസാം അതിര്‍ത്തിയിലെ ജിരി നദിയുടെയും ബരാക് നദിയുടെയും സംഗമസ്ഥാനത്തു നിന്ന് ശനിയാഴ്ച കണ്ടെത്തി.ജിരിബാം ജില്ലയിലെ ബോറോബെക്രയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്, ജിരിബാം ജില്ലയിലെ ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും വെള്ളിയാഴ്ച വൈകുന്നേരം പോസ്റ്റ്മോര്‍ട്ടത്തിനായി അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിങ്കളാഴ്ച മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ നിന്ന് ആറ് പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാണാതായ സംഭവത്തെത്തുടര്‍ന്ന്, ആറുപേരുടെയും മോചനത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് 13 സിവില്‍ സൊസൈറ്റി സംഘടനകള്‍ കഴിഞ്ഞ ബുധനാഴ്ച ഇംഫാല്‍ താഴ്വരയില്‍ ഉപരോധം നടത്തി.അതേസമയം, മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന വാര്‍ത്ത ഇംഫാല്‍ താഴ്വരയില്‍ പരന്നതോടെ അഞ്ച് ജില്ലകളിലും സംഘര്‍ഷാവസ്ഥ ഉയര്‍ന്നു, ശനിയാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സംസ്ഥാന അധികൃതര്‍ അവധി പ്രഖ്യാപിച്ചു.