നിര്‍മ്മാണത്തിലിരിക്കുന്ന സിമന്റ് ഫാക്ടറിയിലെ സ്ലാബ് തകര്‍ന്ന് വീണു മൂന്ന് മരണം

Update: 2025-01-30 09:02 GMT
നിര്‍മ്മാണത്തിലിരിക്കുന്ന സിമന്റ് ഫാക്ടറിയിലെ സ്ലാബ് തകര്‍ന്ന് വീണു മൂന്ന് മരണം

ഭോപ്പാല്‍: മധ്യപ്രദേശിലെ പന്ന ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ജെകെ സിമന്റ് ഫാക്ടറിയിലെ സ്ലാബ് തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുകളുണ്ട്. ഫാക്ടറി സ്ഥലത്ത് നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.




Tags:    

Similar News