തൃശൂര്‍ പൂരം: മൃഗസംരക്ഷണ വകുപ്പും ആന സ്‌ക്വാഡും സജ്ജം; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി ദേവസ്വംമന്ത്രി

Update: 2022-05-09 03:02 GMT

തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഘോഷപൂര്‍വ്വമായി നടത്തുന്ന തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മൃഗസംരക്ഷണ വകുപ്പും ആന സ്‌ക്വാഡും സജ്ജമായി.

തെക്കേഗോപുരനട തുറക്കുന്ന ചടങ്ങ് നിര്‍വ്വഹിക്കുന്ന നെയ്തലക്കാവിലമ്മയുടെ കോലമേന്തുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആന എറണാകുളം ശിവകുമാറിന്റെ ആരോഗ്യ പരിശോധന നടത്തിയാണ് ആന പരിശോധനയ്ക്ക് മൃഗസംരക്ഷണ വകുപ്പ്

ആരംഭം കുറിച്ചത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വടക്കുംനാഥന്‍ കൊക്കൂര്‍ണിപ്പറമ്പില്‍

പൂരത്തോടനുബന്ധിച്ച് എത്തുന്ന ആനകളുടെ പരിശോധന ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍ വിലയിരുത്തി. പൂരം അതിന്റെ പ്രൗഢിയോടെ നടത്തുന്നതിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ഉഷാറാണിയുടെ നേതൃത്വത്തില്‍

42 വെറ്ററിനറി ഡോക്ടര്‍മാരടങ്ങുന്ന എലിഫന്റ് സ്‌ക്വാഡും 17 ജീവനക്കാരും തയ്യാറായിട്ടുണ്ട്. പൂരത്തിലെത്തുന്ന ആനകളെയെല്ലാം വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. തൃശൂര്‍ പൂരത്തിലും മറ്റു പ്രധാന പൂരങ്ങളിലും പങ്കെടുത്തിട്ടുള്ള പരിചയം, മദകാലം, അനുസരണ, പാപ്പാന്‍മാരുടെ ലൈസന്‍സ് വിവരങ്ങള്‍, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും. പൂരത്തോടനുബന്ധിച്ച് ആനകള്‍ക്ക് എന്തെങ്കിലും അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ നല്‍കാനുള്ള സൗകര്യവും മൃഗസംരക്ഷണ വകുപ്പ് തയാറാക്കിയിട്ടുണ്ട്. പൂര ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആനകള്‍ക്ക് മതിയായ വിശ്രമം, ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ഉഷാറാണി, ആന വിദഗ്ധന്‍ ഗിരിദാസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Tags:    

Similar News