വന്ദേഭാരതിൽ കാലുകുത്താനിടമില്ല; തിങ്ങിനിറഞ്ഞ് ടിക്കറ്റില്ലായാത്രക്കാർ; റെയിൽവേയുടെ മറുപടി

Update: 2024-06-12 07:47 GMT

ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിനില്‍ ടിക്കറ്റെടുക്കാത്ത ആളുകള്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്ന വീഡിയോ പുറത്ത്. പ്രീമിയം സര്‍വിസായ വന്ദേരതിലാണ് ആളുകള്‍ ഇടിച്ചുകയറി യാത്ര ചെയ്തത്. ലഖ്‌നൗവിനും ഡെറാഡൂണിനും ഇടയില്‍ സര്‍വിസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കോച്ചിനുള്ളിലെ ദൃശ്യങ്ങളാണ് നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. സംഭവത്തില്‍ റെയില്‍വേയും പ്രതികരണവുമായി രംഗത്തെത്തി. ഞങ്ങള്‍ ശ്രദ്ധിക്കുന്നു, സഹായിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു.

നിരവധി ഉപയോക്താക്കള്‍ പാസഞ്ചര്‍ ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും മെട്രോയുടെ ടിക്കറ്റിംഗ്, വെരിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. വന്ദേ ഭാരത് ട്രെയിനില്‍ പ്രത്യേക റെയില്‍വേ പോലിസിനെ നിയോഗിക്കണമെന്നും വലിയ തുക നല്‍കിയാണ് യാത്രക്കാര്‍ ടിക്കറ്റെടുക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് സാധാരണ ട്രെയിനുകളില്‍ പതിവാണ്. ഈ ശീലം ഇപ്പോള്‍ വന്ദേഭാരതില്‍ വരെ എത്തിയിരിക്കുന്നുവെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. തദ്ദേശീയമായി നിര്‍മ്മിച്ച സെമിഹൈ സ്പീഡ് ട്രെയിനാണ് വന്ദേഭാരത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്നത്. റെയില്‍വേ യാത്രക്കാര്‍ക്ക് കൂടുതല്‍ വേഗതയേറിയതും  സൗകര്യപ്രദവുമായ യാത്രാനുഭവമാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്.

Tags:    

Similar News