മൂന്നാറില്‍ കെണിയില്‍ കുടുങ്ങിയ കടുവയെ പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ടു

Update: 2022-10-07 04:16 GMT

ഇടുക്കി: മൂന്നാറില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയ കടുവയെ ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ പെരിയാര്‍ കടുവാസങ്കേതത്തിലാണ് തുറന്നുവിട്ടത്. പ്രത്യേക വാഹനത്തില്‍ തേക്കടിയിലെത്തിച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിടുകയായിരുന്നു. നിരീക്ഷണത്തിനായി കടുവയുടെ ശരീരത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്.

ഒരു കണ്ണിന് തിമിരം ബാധിച്ചതിനാലും പ്രായാധിക്യം മൂലമുള്ള അവശതകളും സ്വഭാവികമായി ഇരതേടാന്‍ പെണ്‍കടുവയ്ക്ക് കഴിയാത്ത അവസ്ഥയിലായിരുന്നു. അതിനാലാണ് കാടിറങ്ങിയതെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാത്രി 8.30നാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. രണ്ടുദിവസമായി, സൈലന്റ് വാലി റോഡിലുള്ള വനം വകുപ്പിന്റെ നഴ്‌സറിയിലാണ് കടുവയെ സൂക്ഷിച്ചിരുന്നത്.

Tags:    

Similar News