കുടിവെള്ളത്തിനായി പുഴയില്‍ പോയ വയോധികന്‍ ചെളിയില്‍ പൂണ്ടു; രക്ഷപ്പെടുത്തിയത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം (വീഡിയോ)

ഹമിര്‍പൂര്‍ ജില്ലയില്‍ കെന്‍ നദിയുടെ തീരത്ത് നിന്ന് കുടിവെള്ളം എടുക്കാന്‍ പോയ സമയത്താണ് വയോധികന്‍ ചെളിയില്‍ പൂണ്ടുപോയത്.

Update: 2022-10-09 18:12 GMT

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുടിവെള്ളത്തിനായി പുഴയില്‍ പോയ വയോധികന്‍ ചെളിയില്‍ പൂണ്ടുപോയി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ നാട്ടുകാരും പോലിസും ചേര്‍ന്ന് വയോധികനെ രക്ഷിച്ചു.

ഹമിര്‍പൂര്‍ ജില്ലയില്‍ കെന്‍ നദിയുടെ തീരത്ത് നിന്ന് കുടിവെള്ളം എടുക്കാന്‍ പോയ സമയത്താണ് വയോധികന്‍ ചെളിയില്‍ പൂണ്ടുപോയത്. സ്റ്റീല്‍ പാത്രവുമായാണ് വയോധികന്‍ വെള്ളം എടുക്കാന്‍ പോയത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

മഴക്കാലത്ത് പ്രളയത്തോടൊപ്പം ചെളി അടിയുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കുടിവെള്ളത്തിനായി ജീവന്‍ പണയം വെച്ചാണ് പുഴയില്‍ ഇറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Tags:    

Similar News