300 അടി താഴ്ചയുള്ള ക്വാറിയില്‍ നാലു തൊഴിലാളികള്‍ കുടുങ്ങി; രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍

തൊഴിലാളികള്‍ സഞ്ചരിച്ച ഒരു ട്രക്ക് 300 അടി താഴ്ചയില്‍ ക്വാറിയിലെ പാറക്കെട്ടില്‍ കുടുങ്ങുകയായിരുന്നു.

Update: 2022-05-15 04:09 GMT
300 അടി താഴ്ചയുള്ള ക്വാറിയില്‍ നാലു തൊഴിലാളികള്‍ കുടുങ്ങി; രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍

പ്രതീകാത്മക ചിത്രം

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ നാലു തൊഴിലാളികള്‍ ക്വാറിയില്‍ കുടുങ്ങി. ഇതുവരെ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി പോലിസ് അറിയിച്ചു. തൊഴിലാളികള്‍ സഞ്ചരിച്ച ഒരു ട്രക്ക് 300 അടി താഴ്ചയില്‍ ക്വാറിയിലെ പാറക്കെട്ടില്‍ കുടുങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഒരു ഹെലികോപ്ടര്‍ വിന്യസിച്ചതായി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    

Similar News