കല്‍പ്പറ്റ: വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി. വാകേരി ഗാന്ധിനഗറിലാണ് കടുവയിറങ്ങിയത്. ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ സ്വകാര്യതോട്ടത്തില്‍ കടുവയെ കണ്ടത്. കടുവയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. കടുവയെ പിടികൂടാന്‍ വനപാലക സംഘലും പോലിസുമെത്തിയിട്ടുണ്ട്. മെഡിക്കല്‍ സംഘമെത്തിയ ശേഷം തുടര്‍നടപടിയെന്ന് വനം വകുപ്പ് അറിയിച്ചു.
സുരക്ഷ മുന്‍നിര്‍ത്തി നാട്ടുകാരെ പ്രദേശത്തു നിന്ന് മാറ്റിയിരിക്കുകയാണ്. രാവിലെ ആറ് മണിയോടെയാണ് നാട്ടുകാരിലൊരാള്‍ കടുവയെ കണ്ടത്. മതില്‍ ചാടിക്കടക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു കടുവയെന്നാണ് ഇയാള്‍ പറയുന്നത്. അപ്പോള്‍ തന്നെ വനപാലകരെ വിവരമറിയിച്ചു. നേരത്തേ കൃഷ്ണിഗിരിയിലും ചീരാലിലും ഇറങ്ങിയ കടുവയെ കൂടുവച്ച് പിടികൂടിയിരുന്നു.