മാനന്തവാടി: കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് റോഡരികിലെ മണലിലാണ് കാല്‍പ്പാടുകള്‍ വ്യക്തമായി പതിഞ്ഞിരിക്കുന്നത്. രാവിലെ കടന്നുപോയ രീതിയിലാണ് കാല്‍പ്പാടുകള്‍. ഇന്നലെ പുതിയിടം ഭാഗത്ത് കണ്ട ശേഷം കടുവയുടെ സാന്നിധ്യം മറ്റെവിടെയും കണ്ടിരുന്നില്ല. കാല്‍പ്പാടുകള്‍ കണ്ട സ്ഥലവും പരിസരവും വനപാലകരുടെ നേതൃത്വത്തില്‍ വ്യാപകപരിശോധന നടത്തുന്നുണ്ട്. 21 ദിവസമായി പ്രദേശം കടുവാ ഭീതിയിലാണ്.