തിരൂര്‍ നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഷ്‌റഫ് പുത്തനത്താണി റോഡ് ഷോ നടത്തി

Update: 2021-04-03 15:08 GMT

തിരൂര്‍: തിരൂര്‍ നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഷ്‌റഫ് പുത്തനത്താണി നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ നടത്തി.

പട്ടര്‍നടക്കാവ് ചേരൂരാലില്‍ നിന്നും മൂന്ന് മണിക്ക് ആരംഭിച്ച റോഡ് ഷോ മേടിപ്പാറ, തുവ്വക്കാട്, ഏഴൂര്‍, പയ്യനങ്ങാടി വഴി വന്ന് അഞ്ച് മണിയോടെ തിരൂര്‍ സെന്‍ട്രല്‍ ജംങ്ഷനില്‍ എത്തി. അവിടെ നിന്ന് താഴെപ്പാലം, പൂങ്ങോട്ടുകുളം, പച്ചാട്ടിരി, പറവണ്ണ, ആജ അങ്ങാടി, കാരത്തൂര്‍, തിരുനാവായ, പട്ടര്‍നടക്കാവ്, കുട്ടികളത്താണി, കല്ലിങ്ങല്‍, കടുങ്ങാത്തുകുണ്ട്, കുറുകത്താണി, രണ്ടത്താണി, പുത്തനത്താണി, ചുങ്കം, പള്ളിപ്പാറ, കുട്ടികളത്താണി എന്നിവിടങ്ങളില്‍ പര്യടനം നടത്തി 8 മണിയോട് കൂടി പുത്തനത്താണിയില്‍ സമാപിച്ചു.

മണ്ഡലം തിരഞ്ഞെടുപ്പ് ചെയര്‍മാന്‍ ശംസു വെട്ടിച്ചിറ കണ്‍വീനര്‍ സി പി മുഹമ്മദലി, കുഞ്ഞര്‍മ്മുട്ടിഹാജി, ആതവനാട് പഞ്ചായത്ത് മെമ്പര്‍ സക്കരിയ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Tags:    

Similar News

പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം: ഉന്നതിയിലെ ഫയലുകള്‍ കാണാതായി, എന്‍ പ്രശാന്തിന് എതിരെ ആരോപണം തിരുവനന്തപുരം: പട്ടികജാതിവര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനുള്ള കേരള എംപവര്‍മെന്റ് സൊസൈറ്റി (ഉന്നതി)യിലെ ഫയലുകള്‍ കാണാതായതായി റിപോര്‍ട്ട്. സാമ്പത്തിക ഇടപാടുകള്‍, പദ്ധതിനിര്‍വഹണം, പരിശീലനം, വിദേശപഠനം എന്നിവ സംബന്ധിച്ചുള്ള രേഖകള്‍, കരാറുകള്‍, ധാരണാപത്രങ്ങള്‍ തുടങ്ങിയവയാണ് കാണാതായതെന്ന് അഡീഷണല്‍ സെക്രട്ടറി ഡോ. എ ജയതിലക് മുഖ്യമന്ത്രിക്ക് നല്‍കിയ റിപോര്‍ട്ട് പറയുന്നു. പട്ടികജാതിവര്‍ഗ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്താണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. 2023 മാര്‍ച്ച് 16ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ ഉന്നതിയുടെ സിഇഒയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഔദ്യോഗികമായി ചുമതല കൈമാറാനോ രേഖകള്‍ കൈമാറാനോ പ്രശാന്ത് തയ്യാറായില്ല. പിന്നീട് പ്രത്യേക ഉത്തരവിലൂടെയാണ് ചുമതല നല്‍കിയത്. ഉന്നതിയിലെ രേഖകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നല്‍കിയെങ്കിലും പ്രധാന രേഖകളൊന്നും ലഭിച്ചില്ലെന്നാണ് അഡീഷണല്‍ സെക്രട്ടറിയുടെ റിപോര്‍ട്ട് പറയുന്നത്.