തിരൂര്‍: കൊവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി താത്ക്കാലികമായി അടച്ചിട്ട തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഗള്‍ഫ് മാര്‍ക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എ.ആര് ഹാജി, ജനറല്‍ സെക്രട്ടറി ഇബ്നു വഫ എന്നിവര്‍ അറിയിച്ചു. ഗള്‍ഫ് മാര്‍ക്കറ്റിലെ ഒരു സ്ഥാപനത്തില്‍ ഏതാനും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയത്.