കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം; കുല്‍ദീപ് സിങിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രാജസ്ഥാന്‍
മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇക്കാര്യം അറിയിച്ചത്.
ജയ്പൂര്‍: തമിഴ്‌നാട്ടിലെ കൂനൂരില്‍ ഡിസംബര്‍ എട്ടിനുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇക്കാര്യം അറിയിച്ചത്.
ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലിഖ, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ്ങ് ഉള്‍പ്പടെ 13 പേര്‍ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ സഹപൈലറ്റായിരുന്നു കുല്‍ദീപ് സിങ്. രാജസ്ഥാനിലെ ജുന്‍ജുവു ജില്ലയിലെ ഗദ്രാനാ സ്വദേശിയായിരുന്നു കുല്‍ദീപ്.
ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും കുല്‍ദീപിനും പുറമെ ബ്രിഗേഡിയര്‍ എല്‍എസ് ലിഡര്‍, ലഫ്റ്റനന്റ് കേണല്‍ എച്ച് സിങ്, വിങ് കമാന്‍ഡര്‍ പി എസ് ചൗഹാന്‍, ജെഡബ്ല്യുഒ ദാസ്, ജെഡബ്ല്യുഒ എ പ്രദീപ്, ഹവില്‍ദാര്‍ സത്പാല്‍, നായിക് ഗുര്‍സേവക് സിങ്, നായിക് ജിതേന്ദര്‍, ലാന്‍സ് നായിക് വിവേക്, എല്‍ എസ് തേജ എന്നിവര്‍ക്കും ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.