യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്‍മാരെ ഇന്നറിയാം; ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയലും ഡോര്‍ട്ട്മുണ്ടും നേര്‍ക്ക് നേര്‍

Update: 2024-06-01 05:57 GMT
വെംബ്ലി; 2023-24സീസണിലെ ചാംപ്യന്‍സ് ലീഗ് വിജയികളെ ഇന്നറിയാം. ഇന്ന് വെംബ്ലി സ്റ്റേഡിയത്തില്‍ ജര്‍മ്മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും ആണ് കിരീടത്തിനായി കൊമ്പുകോര്‍ക്കുന്നത്. 27 വര്‍ഷത്തിനു ശേഷം ഒരു ചാംപ്യന്‍സ് ലീഗ് കിരീടം ആണ് ഡോര്‍ട്മുണ്ട് ലക്ഷ്യമിടുന്നത് എങ്കില്‍ റയല്‍ മാഡ്രിഡ് അവരുടെ 15-ാം കിരീടമാണ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

പിഎസ്ജിയെ തോല്‍പ്പിച്ച് ആയിരുന്നു ഡോര്‍ട്മുണ്ട് ഫൈനലിലേക്ക് മുന്നേറിയത്. ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തിയാണ് റയല്‍ ഫൈനലില്‍ എത്തിയത്. ഇന്ന് ഡോര്‍ട്മുണ്ടിനായി മാര്‍ക്കോ റിയൂസിന്റെ അവസാന മത്സരം ആയിരിക്കും. മറുവശത്ത് ക്രൂസിന്റെയും നാചോയുടെയും റയല്‍ മാഡ്രിഡിനായുള്ള അവസാന മത്സരവുമാകും ഇത്. ഇന്ന് റയലിനായി കോര്‍തോ ആകും വലകാക്കുക. ലുനിന്‍ ബെഞ്ചില്‍ ആയിരിക്കും. പരിക്ക് കാരണം ഔറേലിയന്‍ ചൗമേനി ഇന്ന് റയലിനായി കളിക്കില്ല.

രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി 2വില്‍ കാണാം. സോണി ലൈവിലും ജിയോ ടിവിയും ലൈവ് സ്ട്രീം ചെയ്തും കളി കാണാം.






Tags:    

Similar News