ചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നം സെമിയില്‍ കൈവിട്ട് പിഎസ്ജി; ഡോര്‍ട്ട്മുണ്ട് ഫൈനലില്‍
പാരിസ്: ചാംപ്യന്‍സ് ലീഗ് കിരീടമെന്ന കിട്ടാക്കനി ഇത്തവണയും പിഎസ്ജിക്കില്ല. നിര്‍ണ്ണായകമായ സെമി രണ്ടാം പാദത്തില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനോട് പരാജയപ്പെട്ടാണ് പിഎസ്ജി പുറത്തായത്. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡോര്‍ട്മുണ്ടിന്റെ വിജയം. ആദ്യ പാദത്തിലും അവര്‍ 1-0ന് വിജയിച്ചിരുന്നു. ഇതോടെ 2-0 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് അവര്‍ ഫൈനലിലേക്ക് മുന്നേറിയത്.
ഇന്ന് തുടക്കം മുതല്‍ പി എസ് ജി അറ്റാക്കുകളെ അനായാസം തടയാന്‍ ഡോര്‍ട്മുണ്ടിനായി. അവര്‍ കൃത്യമായ പ്ലാനുകളുമായാണ് കളിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ വന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 50ാം മിനിറ്റില്‍ ഒരു സെറ്റ് പീസില്‍ നിന്ന് മാറ്റ് ഹമ്മല്‍സ് ഡോര്‍ട്മുണ്ടിന് ലീഡ് നല്‍കി.
ഈ ഗോള്‍ വീണ ശേഷം ആണ് പി എസ് ജി ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയത്. അവസാന മിനിറ്റുകളില്‍ ഡോര്‍ട്മുണ്ട് തീര്‍ത്തും ഡിഫന്‍സിലേക്ക് മാറുകയും ചെയ്തു. എന്നിട്ടും എംബപ്പെയും ഡെംബലെയും അടങ്ങിയ ടീമിന് ഒരു ഗോള്‍ കണ്ടെത്താന്‍ ആയില്ല. ഭാഗ്യവും അവര്‍ക്ക് ഒപ്പം നിന്നില്ല. പി എസ് ജിടെ മൂന്ന് ഷോട്ടുകളാണ് ഇന്ന് ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത്. ഇനി നാളെ നടക്കുന്ന രണ്ടാം സെമിയിലെ റയല്‍ മാഡ്രിഡ് ബയേണ്‍ പോരാട്ടത്തിലെ വിജയികളെ ആകും ഡോര്‍ട്മുണ്ട് ഫൈനലില്‍ നേരിടുക.