കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്ററെ സൈന്യം വധിച്ചു
ജമ്മു കശ്മീര്‍ പോലിസ് ഇയാളുടെ തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്നു.
ശ്രീനഗര്‍:ജമ്മു കശ്മീരിലെ അവന്തിപുരയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്റര്‍ റിയാസ് നായ്കൂവിനെ സൈന്യം വധിച്ചു. സംഘടനയുടെ ഉന്നത നേതൃത്വത്തില്‍പെട്ട ഒരാളാണ് റിയാസ് നായ്കൂ. ജമ്മു കശ്മീര്‍ പോലിസ് ഇയാളുടെ തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്നു. 2016ല്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുലിന്റെ നേതൃത്വത്തിലേക്കെത്തിയ ആളാണ് റിയാസ്.
15 മണിക്കൂറിലേറെയായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇയാളടക്കം രണ്ടു പേരെയാണ് സൈന്യം വധിച്ചത്. കഴിഞ്ഞ ദിവസം രാത്രി അവന്തിപുരയിലെ ബെയ്ഗ്പുരയില്‍ സായുധര്‍ ഒളിച്ചിരിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് കരസേനയും ജമ്മു കശ്മീര്‍ പോലിസും സിആര്‍പിഎഫും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
മൂന്ന് പേര്‍ സൈന്യത്തിന്റെ പിടിയിലായി. കഴിഞ്ഞ രാത്രി മുതല്‍ അവന്തിപുരയിലെ വിവിധ മേഖലകളിലായി മൂന്ന് ഏറ്റുമുട്ടലുകളാണ് സുരക്ഷ സേന നടത്തിയത്. കശ്മീരില്‍ നിന്ന് യുവാക്കളെ ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനികളില്‍ ഒരാളാണ് റിയാസ്.