മലപ്പുറം ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 379 പേര്‍ക്ക്, ഇപ്പോള്‍ ചികില്‍സയിലുള്ളത് 197 പേര്‍

Update: 2020-06-23 13:21 GMT

മലപ്പുറം: ജില്ലയില്‍ ഇതുവരെ 379 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 197 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും മൂന്ന് തൃശൂര്‍ സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഓരോരുത്തരും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 7,099 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 645 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. 

Tags:    

Similar News