പൂത്തിരി കത്തിച്ച് ബസിന് തീപിടിച്ച സംഭവം;നാല് പേര്‍ക്കെതിരേ കേസെടുത്തു

Update: 2022-07-12 04:45 GMT

കൊല്ലം:പൂത്തിരി കത്തിച്ച് ടൂറിസ്റ്റ് ബസിന് തീപിടിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. ഉടമകളും ഡ്രൈവറും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് അഞ്ചാലുംമൂട് പോലിസ് കേസ് എടുത്തിരിക്കുന്നത്.

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. നിയമം ലംഘിച്ച് ബസുകളില്‍ മാറ്റം വരുത്തുന്ന വര്‍ക്ക് ഷോപ്പുകളിലും പരിശോധന നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം.വാഹനത്തിന്റെ പുറം ബോഡിയില്‍ സ്പീക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നത് നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. പത്തനംതിട്ടയില്‍ നടത്തിയ പരിശോധനയില്‍ കൊമ്പന്‍ ടൂറിസ്റ്റ് ബസുമായി ബന്ധപ്പെട്ട് നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ബസില്‍ ജിപിഎസ് സംവിധാനം ഇല്ല. സ്‌മോക്കര്‍ ഘടിപ്പിച്ചിരുന്നതായും കണ്ടെത്തി.

കൊല്ലം പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ വിനോദ യാത്ര പോകുന്നതിന് മുമ്പ് കോളജ് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിക്കാന്‍ ബസ് ജീവനക്കാര്‍ കത്തിച്ച പൂത്തിരിയില്‍ നിന്ന് തീ പടര്‍ന്നാണ് ബസിന് തീ പിടിച്ചത്. ജീവനക്കാരന്‍ തീ അണച്ചതിനാലാണ് അപകടം ഒഴിവായത്. എന്നാല്‍ ബസിന് തീപിടിച്ചതിന് പിന്നില്‍ ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും കോളജിന് ഇതില്‍ പങ്കില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.ഇതിനെ തുടര്‍ന്ന് കൊമ്പന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു.


Tags:    

Similar News