വര്‍ക്കലയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ചു

Update: 2022-12-31 09:04 GMT
വര്‍ക്കലയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയിലെ സ്വകാര്യ ബീച്ച് റിസോര്‍ട്ടിന് സമീപത്ത് വിനോദസഞ്ചാരി കടലില്‍ മുങ്ങി മരിച്ചു. ബംഗളൂരു സ്വദേശി അരൂപ് ഡെ(33) ആണ് മരിച്ചത്. പുതുവല്‍സരം ആഘോഷിക്കാന്‍ റിസോര്‍ട്ടിലെത്തിയ 11 അംഗ സംഘത്തില്‍പ്പെട്ട അരൂപ്, കടലില്‍ കുളിക്കാനിറങ്ങിയ സമയത്താണ് മുങ്ങി മരിച്ചത്. ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്നവരാണ് അരൂപിന്റെ ഒപ്പമുണ്ടായിരുന്നത്.

റിസോര്‍ട്ടിന് സമീപത്തുള്ള ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിച്ചുകൊണ്ടിരുന്ന അരൂപ് പെട്ടെന്ന് തിരയിലകപ്പെടുകയായിരുന്നു കരയില്‍നിന്ന് 50 മീറ്ററോളം അകലെയായാണ് ഇവരുണ്ടായത്. വലിയ തിരയായതിനാലും കരയില്‍ നിന്ന് ഏറെ ദുരെയായതുകൊണ്ടുമാണ് രക്ഷപ്പെടാനുള്ള സാധ്യത കുറഞ്ഞത്. സുഹൃത്തുക്കളും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്നാണ് മുങ്ങിതാഴുന്ന അരൂപിനെ കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News