ടിപിആര്‍ നിരക്ക് 25 ശതമാനത്തിനു മുകളില്‍; കോഴിക്കോട് ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചു

Update: 2021-05-09 08:24 GMT

കോഴിക്കോട്: കട്ടിപ്പാറ, നരിപ്പറ്റ ഗ്രാമ പഞ്ചായത്തുകളേയും കൊടുവള്ളി, പയ്യോളി മുനിസിപ്പാലിറ്റികളേയും വളരെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു അറിയിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 25 ശതമാനം കടന്ന സാഹചര്യത്തിലാണിത്.

കുരുവട്ടൂര്‍ , ചേമഞ്ചേരി, കായണ്ണ , ചെങ്ങോട്ടുകാവ് , പെരുമണ്ണ, വേളം , ചേളന്നൂര്‍, അരിക്കുളം, തലക്കുളത്തൂര്‍ ,ഏറാമല, ചക്കിട്ടപ്പാറ, തിക്കോടി ,മടവൂര്‍ , ഫറോക്ക് മുനിസിപ്പാലിറ്റി ,പെരുവയല്‍, മുക്കം മുന്‍സിപ്പാലിറ്റി, പേരാമ്പ്ര, രാമനാട്ടുകര മുന്‍സിപ്പാലിറ്റി, കടലുണ്ടി, ചങ്ങരോത്ത് , ചെക്യാട് ,നരിക്കുനി, കക്കോടി ,പനങ്ങാട്, തുറയൂര്‍, വളയം, കൂത്താളി, ഒളവണ്ണ, കോട്ടൂര്‍ , ഉണ്ണികുളം, വില്യാപ്പള്ളി ,കൊയിലാണ്ടി മുനിസിപ്പാലിറ്റി, പുറമേരി ,മൂടാടി, കാക്കൂര്‍, അത്തോളി, ഉള്ളിയേരി, കൊടിയത്തൂര്‍, നാദാപുരം ,തിരുവല്ലൂര്‍ ,അഴിയൂര്‍, തൂണേരി, കിഴക്കോത്ത്, കുറ്റ്യാടി ,മാവൂര്‍, ബാലുശ്ശേരി, ചാത്തമംഗലം, എടച്ചേരി, കാരശ്ശേരി, കായക്കൊടി, കൂരാച്ചുണ്ട്, മരുതോങ്കര, നന്മണ്ട, ഒഞ്ചിയം, പുതുപ്പാടി, തിരുവമ്പാടി, ഓമശ്ശേരി എന്നിവയെ നേരത്തെ വളരെ ഉയര്‍ന്ന ടി പി ആര്‍ ഉള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News