കൊച്ചി: ഗോശ്രീ ഒന്നാം പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഡിസംബര്‍ 26 ഞായറാഴ്ച മുതല്‍ 28 ചൊവ്വാഴ്ച്ച വരെ ദിവസവും രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ഏഴ് മണി വരെ ഗതാഗതം മറ്റ് റോഡുകളിലൂടെ തിരിച്ചു വിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ഹൈക്കോടതി ഭാഗത്തു നിന്നും വൈപ്പിനിലേക്കും തിരിച്ചും സഞ്ചരിക്കേണ്ട വാഹനങ്ങള്‍ എബ്രഹാം മാടമാക്കല്‍ റോഡ് – ചാത്യാത്ത് – വടുതല – ചിറ്റൂര്‍ പാലം – ഷാപ്പുംപടി കവല – ആസ്റ്റര്‍ മെഡിസിറ്റി – കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ് – മൂലമ്പിള്ളി – മുളവുകാട് – ബോള്‍ഗാട്ടി ജംഗ്ഷന്‍ റൂട്ടിലൂടെ പോകാവുന്നതാണ്.
ഭാരവാഹനങ്ങള്‍ക്ക് ഇടപ്പള്ളി ജംഗ്ഷനിലെത്തി ദേശീയപാത 66ലൂടെ ചേരാനല്ലൂര്‍ ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കണ്ടെയ്‌നല്‍ ടെര്‍മിനല്‍ റോഡിലൂടെ ബോള്‍ഗാട്ടി ജംഗ്ഷനിലേക്കും തിരിച്ചും പോകാവുന്നതാണ്.