വിദ്വേഷഉള്ളടക്കമുളള ഐഡികളുടെ വിശദാംശങ്ങള്‍ കൈമാറണം; സാമൂഹികമാധ്യമങ്ങള്‍ക്ക് ഡല്‍ഹി പോലിസിന്റെ കത്ത്

Update: 2022-06-11 13:35 GMT

ന്യൂഡല്‍ഹി: വിദ്വേഷ ഉള്ളടക്കങ്ങളുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡല്‍ഹി പോലിസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപറേഷന്‍സ് യൂനിറ്റാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രവാചകനിന്ദക്കെതിരേ രാജ്യത്താകമാനം നടന്ന പ്രതിഷേധങ്ങളുടെ വെളിച്ചത്തിലാണ് പോലിസ് അന്വേഷണം നടത്തുന്നത്.

പോസ്റ്റുകളുടെ എഡിറ്റ് ചെയ്യാത്ത കോപ്പിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ബുധനാഴ്ച ഐഎഫ്എസ്ഓ 31 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. 2 എഫ്‌ഐഐറുകളും രജിസ്റ്റര്‍ ചെയ്തു. അതേസമയം ആര്‍ക്കും സമന്‍സ് അയച്ചിട്ടില്ല.

ബിജെപി മേധാവി നൂപുര്‍ ശര്‍മയുടെ വിദ്വേഷപരാമര്‍ശത്തിനെതിരേ രാജ്യമാസകലം നടന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് പുതിയ നീക്കം.

കഴിഞ്ഞ ദിവസം നൂപുര്‍ ശര്‍മയടക്കം ചിലര്‍ക്കെതിരേ ഇതേ യൂനിറ്റ് കേസെടുത്തിരുന്നു.

നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍, ഷദാബ് ചൗഹാന്‍, സബാ നഖ്‌വി, മൗലാന മുഫ്തി നദീം, അബ്ദുര്‍ റഹ്മാന്‍, ഗുല്‍സാര്‍ അന്‍സാരി, അനില്‍ കുമാര്‍ മീണ, പൂജ ശകുന്‍, എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി, സ്വാമി യതി നരസ്തിം, സ്വാമി യതി നരസ്തിം എന്നിവരും ഉള്‍പ്പെടുന്നു.

Tags:    

Similar News