കായല്‍പ്പരപ്പിലൂടെ കുട്ടനാടന്‍ രുചി ആസ്വദിച്ച് യാത്ര; 'വേഗ' സര്‍വ്വീസ് പുനരാരംഭിച്ചു

Update: 2021-08-28 01:44 GMT

ആലപ്പുഴ: ജല ഗതാഗത വകുപ്പിന്റെ 'വേഗ 2' ബോട്ട് സര്‍വ്വീസ് പുനരാരംഭിച്ചു. കൊവിഡ് കാരണം നിര്‍ത്തിവച്ചിരുന്ന വേഗ 2 ആലപ്പുഴ കുമരകം ടൂറിസ്റ്റ് സര്‍വീസ് ആണ് വീണ്ടും തുടങ്ങിയത്. രാവിലെ 11 മണിക്ക് ആലപ്പുഴ നിന്നും യാത്ര തുടങ്ങി, പുന്നമടക്കായല്‍,വേമ്പനാട് കായല്‍,മുഹമ്മ, പാതിരാമണല്‍ പക്ഷി സങ്കേതം, കുമരകം,റാണി,ചിത്തിര,മാര്‍ത്താണ്ഡം, ആര്‍ ബ്ലോക്ക് ,മംഗലശ്ശേരി ,കുപ്പപ്പുറം വഴി വൈകിട്ട് 5ന്് ആലപ്പുഴയില്‍ തിരികെ എത്തുന്നതാണ് യാത്ര.


കുടുംബശ്രീയുടെ രുചികരമായ മീന്‍കറിയടക്കമുള്ള ഭക്ഷണം 100 നിരക്കില്‍ ലഭ്യമാണ്. എ സി കാബിന് 600 രൂപയും നോണ്‍ എ സിക്ക് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടില്‍ ഉണ്ട്. 120 സീറ്റുള്ള ബോട്ടിന്റെ വേഗം മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ്.




Tags:    

Similar News