ആദിവാസി ബാലികയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കീഴടങ്ങി

Update: 2021-05-26 09:21 GMT
ആദിവാസി ബാലികയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കീഴടങ്ങി

കണ്ണൂര്‍: ആദിവാസി ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പോലിസ് മുമ്പാകെ കീഴടങ്ങി. ഇരിട്ടിക്കു സമീപം കാക്കയങ്ങാട് വിളക്കോട് വടക്കിനിയില്ലം കോളനിയിലെ ആദിവാസി ബാലികയെ പീഡിപ്പിച്ചെന്ന കേസിലാണ് വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷ് ആണ് കീഴടങ്ങിയത്. പീഡനക്കേസില്‍ പ്രതിയായ യുവാവ് ലോക്ക്ഡൗണിനിടയിലും ഒളിവിലാണെന്ന പോലിസ് വാദത്തിനെതിരേ എസ് ഡിപി ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

    പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തെത്തിച്ച് ലൈംഗികമായി പീഢിപ്പിച്ചെന്നാണ് പിതാവ് പരാതി നല്‍കിയത്. സംഭവത്തില്‍ പോക്‌സോ പ്രകാരവും എസ് സി, എസ് ടി പീഢന നിരോധന വകുപ്പു പ്രകാരവുമാണ് കേസെടുത്തത്. പേരാവൂര്‍ ഡിവൈഎസ്പി ടിപി ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവം നടന്നയുടന്‍ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പിടികൂടാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Tribal girl rape case: DYFI activist surrendered

Tags:    

Similar News