ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം
വൈത്തിരി അച്ചൂരാനം സ്വദേശി ബാലനെ (33) നെയാണ് കല്‍പ്പറ്റ പോക്‌സോ കോടതി ജഡ്ജി കെ രാമകൃഷ്ണന്‍ ശിക്ഷിച്ചത്.
കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 1,50,000 രൂപ പിഴയും ശിക്ഷ. വൈത്തിരി അച്ചൂരാനം സ്വദേശി ബാലനെ (33) നെയാണ് കല്‍പ്പറ്റ പോക്‌സോ കോടതി ജഡ്ജി കെ രാമകൃഷ്ണന്‍ ശിക്ഷിച്ചത്. 2015ലാണ് കേസിനാസ്പദമായ സംഭവം. ബാലന്റെ ബന്ധുവാണ് പീഡനത്തിനിരയായ പെണ്‍കുട്ടി . പ്രസവാനന്തരമാണ് പീഡനവിവരം പുറത്ത് വന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജി സിന്ധു ഹാജരായി.