ബംഗാളില്‍ തൃണമൂലിന് വമ്പിച്ച മുന്നേറ്റം; 209 സീറ്റില്‍ ലീഡ്

Update: 2021-05-02 07:40 GMT

കൊല്‍ക്കത്ത: ബിജെപിയുടെ കേന്ദ്ര നേതൃത്വം നേരിട്ട് പ്രചാരണരംഗത്തെത്തിയിട്ടും തൃണമൂല്‍ ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായി. 294 അംഗ നിയമസഭയില്‍ 203 ഇടത്തും തൃണമൂല്‍ മുന്നേറുകയാണ്. ബിജെപി 86 മണ്ഡലത്തിലും എല്‍ഡിഎഫ് -കോണ്‍ഗ്രസ് സഖ്യം ഒരിടത്തും മുന്നേറുന്നു.

തൃണമൂല്‍ സഖ്യം 291 മണ്ഡലങ്ങളിലാണ് മല്‍സരിച്ചത്. അതില്‍ 291 ഇടത്തും തൃണമൂലായിരുന്നു മല്‍രരംഗത്തിറങ്ങിയത്. നിലവില്‍ 203 ഇടത്ത് തൃണമൂല്‍ മുന്നില്‍ നില്‍ക്കുന്നു. 2016 ല്‍ 209സീറ്റിലാണ് തൃണമൂല്‍ വിജയിച്ചത്.

തൊട്ടടുത്ത എതിരാളിയായ ബിജെപി സഖ്യം 294 സീറ്റില്‍ മല്‍സരിച്ചു. അതില്‍ 293 ഇടത്തും ബിജെപിയായിരുന്നു മല്‍സരരംഗത്തിറങ്ങിയത്. എജെഎസ് യു ഒരു സീറ്റില്‍ മല്‍സരിച്ചു. ഇതുവരെയുള്ള കണക്കനുസരിച്ച് 86 സീറ്റില്‍ ബിജെപി മുന്നിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേവലം 3 സീറ്റിലാണ് ബിജെപി വിജയിച്ചത്.

കോണ്‍ഗ്രസ്-ഇടത് സഖ്യം 292 സീറ്റില്‍ മല്‍സരിച്ചപ്പോള്‍ ആകെ ഒരു സീറ്റില്‍ മാത്രമാണ് മുന്നേറാനായത്. കഴിഞ്ഞ വര്‍ഷം ഇടത്പാര്‍ട്ടികള്‍ക്ക് 76 സീറ്റ് ലഭിച്ചിരുന്നു. മുന്നേറുന്ന സീറ്റ് കോണ്‍ഗ്രസ്സിന്റേതാണ്.

സിപിഐ, സിപിഎം, ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികള്‍ ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യുന്നില്ല. സിപിഎം 139 സീറ്റില്‍ മല്‍സരിച്ചു. സിപിഐ 10 സീറ്റിലും മല്‍സരിച്ചിരുന്നു.

Tags:    

Similar News