കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കൊല്‍ക്കത്ത എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുരക്ഷാജീവനക്കാര്‍ക്കൊപ്പമാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്.
കഴിഞ്ഞ ജൂണിലാണ് അദ്ദേഹം ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു മുകുള്‍ റോയി.
ഭാര്യയുടെ മരണത്തിനുശേഷം 67കാരനായ മുകുള്‍ റോയിയുടെ ആരോഗ്യ നില അല്‍പ്പം ബുദ്ധിമുട്ടിലായിരുന്നുവെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല