താമരശേരിയില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ ബംഗളൂരുവില്‍ കണ്ടെത്തി; നാട്ടിലേക്ക് കൊണ്ടുവരും

Update: 2025-03-18 02:37 GMT

കോഴിക്കോട്: താമരശേരിയില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ കര്‍ണാടകയിലെ ബംഗളുരുവില്‍ കണ്ടെത്തി. കര്‍ണാടക പോലിസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് താമരശേരിയില്‍ നിന്നുള്ള പോലിസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. മാര്‍ച്ച് പതിനൊന്നിനാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ ബന്ധുവായ യുവാവുമുണ്ട്. ഇരുവരെയും മാര്‍ച്ച് 14ന് തൃശൂരില്‍ കണ്ടിരുന്നു. ഒരു ലോഡ്ജിലെ ജീവനക്കാരനാണ് ഇവരുടെ വീഡിയോദൃശ്യങ്ങള്‍ പോലിസിന് കൈമാറിയത്. ഇതിന് ശേഷം ഇരുവരും ബംഗളൂരുവിലേക്ക് പോയെന്നാണ് അനുമാനം. പോലിസ് സംഘം ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ.

Similar News