പോലിസിനെ ഇടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടന്നു; പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

Update: 2022-12-27 14:34 GMT


തിരുവനന്തപുരം: പോലിസിനെ വാഹനമിടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടന്ന കേസിലെ പ്രതി വെള്ളറട 

പോലിസിന്റെ പിടിയിലായി. തമിഴ്‌നാട് തേനി കടമലക്കുണ്ട് പോലിസ് സ്‌റ്റേഷനില്‍ ജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയായ വെള്ളറട കാരമൂട് പ്രശാന്ത് രാജ് (32) ആണ് പിടിയിലായത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നു എന്ന് രഹസ്യ വിവരം ലഭിച്ച പോലിസ് ഒളിസങ്കേതത്തില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. പോലിസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ ഒന്നര കിലോമീറ്ററോളം ഓടിച്ചാണ് പിടികൂടിയത്.

Similar News