കണ്ണൂര്‍ മാച്ചേരിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

Update: 2024-06-29 10:48 GMT

കണ്ണൂര്‍ :   മാച്ചേരിയില്‍ മുത്തപ്പന്‍ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടുകുളത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മാച്ചേരിയിലെ ആദില്‍ ബിന്‍ മുഹമ്മദ് (12),  മുഹമദ് മിസ് ബല്‍ അമിന്‍(12) എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 12.15 മണിയോടെയാണ് സംഭവം.  നാട്ടുകാര്‍ കുളത്തില്‍ നിന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News