ഇന്ധന ഡിപ്പോയില്‍ അഗ്‌നിബാധ; ഇന്തോനേസ്യയില്‍ രണ്ട് കുട്ടികളടക്കം 17 പേര്‍ മരിച്ചു

Update: 2023-03-04 15:38 GMT
ഇന്ധന ഡിപ്പോയില്‍ അഗ്‌നിബാധ; ഇന്തോനേസ്യയില്‍ രണ്ട് കുട്ടികളടക്കം 17 പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്ധന സംഭരണശാലയ്ക്ക് തീപ്പിടിച്ച് ഇന്തോനേസ്യയിലെ ജക്കാര്‍ത്തയില്‍ രണ്ട് കുട്ടികളടക്കം 17 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാരിന്റെ ഉടമസ്ഥതിയിലുള്ള പെര്‍ട്ടാമിനാ ഇന്ധനക്കമ്പനിയുടെ ജക്കാര്‍ത്ത ഡിപ്പോയിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ധനവിതരണ പൈപ്പില്‍ നിന്ന് പടര്‍ന്ന തീ പ്രദേശമാകെ വ്യാപിക്കുകയായിരുന്നു. അനേകം വീടുകളും വാഹനങ്ങളും കത്തിനശിച്ചു.

പ്രദേശവാസികളില്‍ പലര്‍ക്കും ശ്വാസതടസവും തലചുറ്റലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടു. അഗ്‌നിബാധ രൂക്ഷമായതോടെ മേഖയില്‍ നിന്ന് ജനങ്ങളെ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. തീ പൂര്‍ണമായും അണച്ചതായും ഇന്ധന ഡിപ്പോ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും അപകടമേഖല സന്ദര്‍ശിച്ച വൈസ് പ്രസിഡന്റ് മഅറൂഫ് അമിന്‍ അറിയിച്ചു.

Tags:    

Similar News