പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച് രണ്ട് പേര്‍ മരിച്ചു; രണ്ട് പേര്‍ ചികില്‍സയില്‍

Update: 2021-06-16 05:54 GMT

കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ട് പേര്‍ മരിച്ചു. പട്ടാഴി സ്വദേശി പ്രസാദ്, മുരുകാനന്ദ് എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ ചികില്‍സയിലാണ്. രാജീവ്, ഗോപി എന്നിവരാണ് ചികില്‍സയില്‍.

പ്രസാദ് ഇന്ന് രാവിലെയാണ് മരിച്ചത്. ഇവര്‍ കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന സ്്പിരിറ്റ് കഴിച്ചെന്നാണ് സൂചന. മുരുകാനന്ദ് കൊവിഡ് സിഎഫ്എല്‍ടിസി ജീവനക്കാരനാണ്.

Tags:    

Similar News