കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം ഞാറക്കല്‍ സ്വദേശി റീഷ്‌കോവ് ദേവസ്യ കുട്ടി ( 43) അജിത് കുമാര്‍ പുഷ്‌കരന്‍ ( 53) എന്നിവരാണ് മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് മിഷിരിഫ് ഫീള്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇരുവരും. കുവൈത്ത് ഓടോ വണ്‍ കമ്പനിയിലെ ജീവനക്കാരാണ് റിഷ്‌കോവ്. ഭാര്യ സൗമ്യ കുവൈത്തില്‍ ആണുള്ളത്. ഏക മകന്‍ ഗബ്രിയേല്‍ മാത്യൂസ്.
മരണമടഞ്ഞ രണ്ടാമത്തെ മലയാളിയായ അജിത് കുമാറിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ട്രാന്‍സ്‌പ്പോര്‍ട്ടേഷന്‍ സ്ഥാപനത്തില്‍ ഡ്രൈവറായിരായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ സിവില്‍ ഐ.ഡി മേല്‍വിലാസ പ്രകാരം മംഗഫില്‍ ബ്ലോക്ക് 3, സ്റ്റ്രീറ്റ് 30 ലെ 34ആം നമ്പര്‍ കെട്ടിടത്തിലാണ് താമസിക്കുന്നത്. ഇരുവരുടെയും മൃതദേഹം കൊവിഡ് പ്രോടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.