ജിദ്ദയില്‍ ഹൃദയാഘാതം മൂലം രണ്ട് മലയാളികള്‍ മരിച്ചു

Update: 2022-12-09 06:47 GMT

ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ രണ്ട് പ്രവാസികള്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം എആര്‍ നഗര്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ കരിം (55), ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തന്‍പീടിയേക്കല്‍ സൈതലവി (55) എന്നിവരാണ് ഇന്ന് വിവിധ ആശുപത്രികളില്‍ മരണപ്പെട്ടത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അന്തരിച്ച കരീം ഹയ്യ സനാബീലില്‍ ബഖാല ജീവനക്കാരനായിരുന്നു. സൈതലവി അമീര്‍ ഫവാസില്‍ ഹൌസ് ഡ്രൈവറായും ജോലി ചെയ്തുവരികയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ജിദ്ദയില്‍ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെഎംസിസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായിവരുന്നതായി കെഎംസിസി വെല്‍ഫെയര്‍ വിങ് അറിയിച്ചു.

Tags:    

Similar News