തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ഹണി ട്രാപ്പ് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ചാവക്കാട് ബ്ലാങ്ങാട് തറപറബില്‍ അക്ബര്‍ ഷാ (35), വയനാട് വെത്തിരി സ്വദേശിനി പറക്കാടി നസീമ (35) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പി കെ പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന വ്യവസായികളെയും സാമ്പത്തിക ശേഷിയുള്ള യുവാക്കളെയും ഫ്‌ലാറ്റുകളില്‍ എത്തിച്ച് അവരുമൊത്ത് ഫോട്ടോയും വീഡിയോയും പിടിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘത്തില്‍ പെട്ടവരാണ് ഇരുവരും. ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി.
തൃശൂര്‍ സ്വദേശിയായ യുവ വ്യവസായി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സംഘത്തില്‍പെട്ട മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എസ് ഐ കശ്യപന്‍, എഎസ്‌ഐ സി ആര്‍ പ്രദീപ്, സീനിയര്‍ സിപിഒ അസ്മാബി, ഗോപകുമാര്‍, ചഞ്ചല്‍ എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.