സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം കൂടി കനത്ത മഴ;10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലപ്പുറം, കണ്ണൂര്‍, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്

Update: 2024-10-16 05:32 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം കൂടി കനത്ത മഴ.ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കി. മലപ്പുറം, കണ്ണൂര്‍, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും ഉയര്‍ന്ന തിരമാലയുടെയും സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരദേശ മേഖലയില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം പൂന്തുറ തീരത്ത് ഇന്നലെ ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടിരുന്നു ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയും കൊല്ലം ജില്ലയിലെ ഇരവിപുരം മുതല്‍ ആലപ്പാട് വരെയും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.






Tags:    

Similar News