നിധിയെടുക്കാന്‍ കുഴിച്ച കുഴിയില്‍ നിന്നും വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു

വീടിന് പിറകിലെ പറമ്പില്‍ നിധിയുണ്ട് എന്ന് മുത്തയ്യയോട് മലയാളിയായ മന്ത്രവാദി പറഞ്ഞിരുന്നു. ഇതി വിശ്വസിച്ച മുത്തയ്യ ആറ് മാസമായി നിധി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.

Update: 2021-03-29 10:42 GMT

ചെന്നൈ: നിധിയെടുക്കാന്‍ വേണ്ടി കുഴിച്ച ആഴമേറിയ കുഴിയില്‍ നിന്നും വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. തിരുവള്ളൂര്‍ കോളനിയിലെ മുത്തയ്യയുടെ വീട്ടുപറമ്പില്‍ നിധി വേട്ടക്കിറിങ്ങിയ രഘുപതി (7), നിര്‍മ്മല്‍ ഗണപതി (19) എന്നിവരാണ് മരിച്ചത്.


വീടിന് പിറകിലെ പറമ്പില്‍ നിധിയുണ്ട് എന്ന് മുത്തയ്യയോട് മലയാളിയായ മന്ത്രവാദി പറഞ്ഞിരുന്നു. ഇതി വിശ്വസിച്ച മുത്തയ്യ ആറ് മാസമായി നിധി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. മറ്റുള്ളവരെ ഉപയോഗിച്ചായിരുന്നു കുഴിയെടുത്തിരുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുഴിയില്‍ വെള്ളം നിറഞ്ഞു. മോട്ടോര്‍ വെച്ച് ഈ വെള്ളം വറ്റിച്ച ശേഷം കുഴിയിലിറങ്ങിയപ്പോഴാണ് രണ്ട് പേര്‍ വിഷവായു ശ്വസിച്ച് മരണപ്പെട്ടത്. മുത്തയ്യയുടെ മക്കളായ ശിവമാലൈ, ശിവവേലന്‍ എന്നിവര്‍ അതീവ ഗുരുതരാവസ്ഥയില്‍ പാളയംകോട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സാത്താങ്കുളം ഡിഎസ്പി ഗോഡ്‌വിന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളിയായ മന്ത്രവാദിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.




Tags:    

Similar News