ഭോപ്പാല്‍: മധ്യപ്രദേശിലെ ചതുര്‍വേദി നഗറില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പകരം സാനിറ്റൈസര്‍ കുടിച്ച രണ്ട് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഹോളി ആയതുകൊണ്ട് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനെതുടര്‍ന്നാണ് റിങ്കു ലോധി, അമിത് രാജ്പുത്, സഞ്ജു എന്നിവര്‍ സാനിറ്റൈസര്‍ കുടിച്ചത്. ഇതില്‍ റിങ്കുവും അമിതുമാണ് മരിച്ചത്. സഞ്ജു ഗ്വാളിയോറിലുള്ള ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരിച്ച യുവാക്കളുടെ വീടുകളില്‍ നിന്ന് രണ്ട് 500 മില്ലി സാനിറ്റൈസര്‍ കുപ്പികള്‍ കണ്ടെടുത്തതായി ബിന്ദ് പൊലീസ് സൂപ്രണ്ട് (എസ്പി) മനോജ് സിംഗ് പറഞ്ഞു. ചില പ്രത്യേക ബ്രാന്‍ഡുകളിലുള്ള സാനിറ്റൈസറില്‍ എഥനോള്‍ അളവ് വളരെ ഉയര്‍ന്നതാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.