സൗദിയില്‍ സുഗന്ധദ്രവ്യനിര്‍മാണ കമ്പനികള്‍ക്ക് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ അനുമതി

ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള 2,800 കമ്പനികള്‍ക്ക് കര്‍ഫ്യൂ വേളയില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Update: 2020-05-05 13:06 GMT

ദമ്മാം: സുഗന്ധദ്രവ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്തെ കമ്പനികള്‍ക്ക് കൈ വൃത്തിയാക്കുന്ന സാനിറ്റൈസര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതായി സൗദി വ്യവസായമന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഈ നീക്കം. ഇത്തരം കമ്പനികള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാനും അനുമതി നല്‍കും. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള 2,800 കമ്പനികള്‍ക്ക് കര്‍ഫ്യൂ വേളയില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. 

Tags:    

Similar News