കര്‍ണാടക പ്രീമിയര്‍ ലീഗ് ഒത്തുകളി: രണ്ട് താരങ്ങള്‍ അറസ്റ്റില്‍
ബെല്ലാരി ടസ്‌കേഴ്‌സ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സി എം ഗൗതം, കളിക്കാരനായ അബ്രാര്‍ കാസി എന്നിവരെയാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ബംഗളൂരു: കര്‍ണാടക പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രണ്ട് പ്രമുഖ കളിക്കാര്‍ കൂടി അറസ്റ്റില്‍. ബെല്ലാരി ടസ്‌കേഴ്‌സ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സി എം ഗൗതം, കളിക്കാരനായ അബ്രാര്‍ കാസി എന്നിവരെയാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടക പ്രീമിയര്‍ ലീഗ് 2019ല്‍ ബെല്ലാരി ടീമും ഹൂബ്ലി ടീമും തമ്മിലുള്ള ഫൈനല്‍ മല്‍സരത്തില്‍ ഇവര്‍ ഒത്തുകളിച്ചെന്നാണ് ആരോപണം.
20 ലക്ഷം കോഴ വാങ്ങി ഇവര്‍ മെല്ലെപ്പോക്ക് ബാറ്റിങ് നടത്തിയെന്നാണ് ആരോപണം. ലീഗില്‍ ബെംഗളൂരു ടീമിനെതിരേയും ഇവര്‍ ഒത്തുകളിച്ചെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് ബാറ്റ്‌സ്മാനായ നിഷാന്ത് സിങ് ശെഖാവത്തിനെ പോലിസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കര്‍ണാടക രഞ്ജി ടീം താരമാണ് അറസ്റ്റിലായ ഗൗതം. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ംഗലൂരു, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. രഞ്ജിയില്‍ കര്‍ണാടകയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കാസി. ഇപ്പോള്‍ മിസോറാമിന് വേണ്ടിയാണ് കളിക്കുന്നത്. ഒത്തുകളിയുമായി ബന്ധപ്പെട്ട് ബംഗളൂരു ബ്ലാസ്‌റ്റേഴ്‌സ് ബൗളിംഗ് കോച്ച് വിനു പ്രസാദ്, ബാറ്റ്‌സ്മാന്‍ വിശ്വനാഥന്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.