വാട്‌സാപ് ചാറ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്മാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്‍എസ് നുസൂര്‍, എസ് എം ബാലു എന്നിവരെയാണ് ചുമതലകളില്‍ നിന്നും നീക്കിയത്

Update: 2022-07-21 05:59 GMT

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്മാര്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു അറിയിച്ചു. വിമാനത്തിനുള്ളിലെ പ്രതിഷേധം സംബന്ധിച്ചുള്ള വാട്‌സാപ് ചാറ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതിനാണ് നടപടി. 

വാട്‌സാപ്പ് ചാറ്റ് പുറത്ത് വന്നതിനെ തുടര്‍ന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് ശബരിനാഥനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്ട്‌സാപ് ഗ്രൂപ്പില്‍നിന്ന് സന്ദേശങ്ങള്‍ ചോര്‍ത്തിയത് ഗുരുതര സംഘടന പ്രശ്‌നമാണെന്ന് വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന്‍ പ്രതികരിച്ചിരുന്നു. ഇതിനെ ഗൗരവമായാണ് യൂത്ത് കോണ്‍ഗ്രസും കെപിസിസിയും കാണുന്നത്. ഇത് നേതൃത്വത്തെ അറിയിക്കും. എല്ലാ സംഘടനയിലും നെല്ലും പതിരുമുണ്ട്. പ്രവര്‍ത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ സംഘടന നിലപാടിന് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News